കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ െബഞ്ച് വിധി ചോദ്യം ചെയ്ത് റിസർവ് ബാങ്കും യു.എ. ലത്തീഫ് എം.എൽ.എയും 93 യു.ഡി.എഫ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരും സമർപ്പിച്ച അപ്പീലുകളാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതിയെത്തുടർന്ന് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ലയന ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജി സിംഗിൾ െബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.
സഹകരണം സംസ്ഥാന വിഷയമായതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമുെണ്ടന്നായിരുന്നു സർക്കാർ വാദം. ലയനനടപടിയില്‍ ഇടപെട്ടാല്‍ നിക്ഷേപകരെയടക്കം ബാധിക്കും. വിഷയം പൊതുതാല്‍പര്യമുള്ളതുമാണെന്നും സർക്കാർ വ്യക്തമാക്കി. മലപ്പുറം ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് കേന്ദ്ര നിയമത്തിനും നിക്ഷേപകരുടെ താല്‍പര്യത്തിനും എതിരാണെന്ന് റിസര്‍വ് ബാങ്കും വാദിച്ചു.
എന്നാൽ, കേന്ദ്രനിയമം നിക്ഷേപകര്‍ക്ക് മാത്രമാണ് പരിരക്ഷ ഉറപ്പാക്കുന്നതെന്നും ലയനത്തിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാം. സംസ്ഥാനത്ത് 13 ജില്ല ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതിന് നൽകിയ റിസർവ് ബാങ്കിന്‍റെ അനുമതി തുടരുന്ന സാഹചര്യത്തിൽ സിംഗിൾ െബഞ്ച് വിധി ചോദ്യം ചെയ്ത് ആർ.ബി.ഐ അപ്പീൽ നൽകിയത് കൗതുകകരമാെണന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.