കൊച്ചി: ക്ഷേത്രത്തിനകത്ത് ഷർട്ടും പാന്റ്സും ധരിച്ച് പ്രവേശിച്ച ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫിസർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. തിരുനാവായ വൈരംകോട് ഭഗവതി ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ അജിൻ ആർ. ചന്ദ്രനെതിരെ നടപടിക്കാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
മറ്റൊരു ഹരജിയുടെ ഭാഗമായി വിഡിയോ പരിശോധിക്കുന്നതിനിടെയാണ് എക്സിക്യൂട്ടിവ് ഓഫിസർ ഷർട്ടും പാന്റ്സും ധരിച്ച് നാലമ്പലത്തിനകത്തെ ശ്രീകോവിലിനകത്ത് പ്രവേശിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടത്.
ഇതേത്തുടർന്നാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തുക എണ്ണുന്നതിലെയും ക്ഷേത്ര ഉത്സവ നടത്തിപ്പിലെയും അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.