നവകേരള യാത്രക്ക് സ്കൂൾ ബസ് വിട്ടു​കൊടുക്കാനുള്ള ഉത്തരവിന് ഹൈകോടതി വിലക്ക്

കൊച്ചി: നവകേരള യാത്രക്കായി സ്കൂൾ ബസുകൾ വിട്ടു​കൊടുക്കാനുള്ള ഉത്തരവിന് ഹൈകോടതി വിലക്ക്. പൊ​തു​വി​ദ്യാഭ്യാ​സ ഡ​യ​റ​ക്​​ട​റുടെ ഉത്തരവാണ് കോടതി തടഞ്ഞത്.

ഇത്തരം തീരുമാനം എടുക്കുമ്പോൾ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും കോടതിയുടെ നിർദേശ പ്രകാരമേ നടപടി സ്വീകരിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശിച്ചു. കാസർകോട് സ്വദേശി ഫിലിപ്പ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.

തന്‍റെ മകളടക്കമുള്ള വിദ്യാർഥികൾ സ്കൂൾ ബസ് ആണ് ഉപയോഗിക്കുന്നതെന്നും പ്രവൃത്തി ദിവസം ബസ് വിട്ടുനൽകുന്നത് സ്കൂളിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന ചട്ടങ്ങളും പെർമിറ്റുകളും പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ടെന്നും ഇത് ലംഘിച്ചാണ് പൊ​തു​വി​ദ്യ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹരജിക്കാരൻ വാദിച്ചു.

ന​വ​കേ​ര​ള യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ൽ ജ​ന​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​തി​ന്​ സ്കൂ​ൾ ബ​സു​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​നായിരുന്നു പൊ​തു​വി​ദ്യ​ഭ്യാ​സ ഡ​യ​റ​ക്​​ട​റുടെ നി​ർ​ദേ​ശം. സം​ഘാ​ട​ക സ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​ന്ധ​ന​ച്ചെ​ല​വും ഡ്രൈ​വ​റു​ടെ ബാ​റ്റ​യും ഈ​ടാ​ക്കി സ്കൂ​ൾ ബ​സു​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു​ ആ​ദ്യം ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ച​ത്. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ യാ​ത്ര​ക്ക് അ​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ ബ​സ് ന​ൽ​കാ​മെ​ന്ന പു​തി​യ വ്യ​വ​സ്ഥ​ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി സ​ർ​ക്കു​ല​ർ പു​തു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക്​ ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ മു​ഖേ​നെ​യാ​ണ്​ അ​റി​യി​പ്പ്​ ന​ൽ​കി​യ​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ന​​വ​കേ​ര​ള സ​ദ​സ്സി​ന്​ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തിയിരുന്നു.

ന​വ​കേ​ര​ള സ​ദ​സ്സി​ൽ കാ​ഴ്ച​ക്കാ​രെ കൂ​ട്ടാ​ൻ സ്കൂ​ൾ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്നാണ് കെ.​പി.​എ​സ്.​ടി.​എ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​​പ്രാ​യ​പ്പെ​ട്ടത്. സ​ർ​ക്കാ​ർ ഉ​ത്ത​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​യുവും ആ​വ​​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - High Court bans order to release school bus for Nava kerala Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.