കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈകോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലെ വോട്ടവകാശമാണ് റദ്ദാക്കിയത്. ഇതോടെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും.
ഫെബ്രുവരി അഞ്ചിന് യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിധി. എസ്.എൻ.ഡി.പിയിലെ 200 അംഗങ്ങളുള്ള ശാഖകൾക്ക് ഒരു വോട്ട് എന്നതായിരുന്നു നിലവിലെ വോട്ട് രീതി. ഇത്തരത്തിൽ പതിനായിരത്തോളം വോട്ടുകളുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. കേന്ദ്രം 1974ൽ നൽകിയ ഇളവും 1999ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്.
അതേസമയം പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് എൻ.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എൻ.എൻ.ഡി.പിയിലെ എല്ലാവർക്കും വോട്ടവകാശം നൽകി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.