കൊച്ചി: സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് സൗജന്യം അനുവദിച്ചതിെൻറ സാമ്പത്തിക ബാധ്യത വഹിക്കേണ്ടത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലെന്ന് ഹൈകോടതി. എം.ജി സർവകലാശാലയുടെ കേന്ദ്രീകൃത അലോട്ട്മെൻറിലൂടെ പ്രവേശനം നേടിയ പട്ടികവിഭാഗക്കാരായ വിദ്യാർഥികളുടെ ഫീസ് സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് തൊടുപുഴ അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഇടക്കാല ഉത്തരവ്. തുക കോളജിന് സർക്കാർ നൽകണമെന്നും 25 ശതമാനം മൂന്ന് മാസത്തിനുള്ളിൽ ൈകമാറണമെന്നും കോടതി നിർദേശിച്ചു.
2007 മുതൽ അൽ അസ്ഹർ കോളജിൽ പട്ടികവിഭാഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രവേശനവും ഫീസ് സൗജന്യവും നൽകുന്നുണ്ട്. എന്നാൽ, ഫീസ് സർക്കാർ നൽകുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. മേയ് 29നാണ് ഹരജി സമർപ്പിച്ചതെങ്കിലും സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയിരുന്നില്ല.
മാനേജ്മെൻറ്-മെറിറ്റ് സീറ്റുകളുടെ പേരിൽ പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജിയുള്ളത് സർക്കാർ ചൂണ്ടിക്കാട്ടി. ഇതിൽ തീർപ്പുണ്ടാകുംവരെ ഇടക്കാല ഉത്തരവിറക്കരുതെന്നായിരുന്നു സർക്കാർ വാദം. തുടർന്ന് ഹരജി മൂന്ന് മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.