കൊച്ചി: ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിന് രാജ്യസഭാംഗത്വം പൂർത്തിയാകുന്നതുവരെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിക്കാൻ ഹൈകോടതി ഉത്തരവ്.
കാലാവധി പൂർത്തിയാവുന്ന 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് പാസ്പോർട്ട് അനുവദിച്ചിട്ടുള്ളത്. രാജ്യസഭാ എം.പി എന്ന നിലയിൽ വിദേശയാത്രക്കായി നേരത്തേ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റഹീമിന് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിച്ചിരുന്നെങ്കിലും രാജ്യസഭാ കാലാവധി പൂർത്തിയാകും വരെ നീട്ടി നൽകണമെന്ന ആവശ്യം തള്ളിയിരുന്നു.
തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.വിവിധ കേസുകളുള്ളതിനാൽ വിദേശയാത്രക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. ഇതിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴാണ് ഔദ്യോഗിക ചുമതല വഹിക്കുന്നവർക്ക് നൽകുന്ന ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിക്കാൻ നിർദേശിച്ചത്. യഥാർഥ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് ഡിേപ്ലാമാറ്റിക് പാസ്പോർട്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.