കൊച്ചി: അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ കാബിനും ബോഡിയും നിർമിച്ച് പുറത്തിറക്കിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് ഹൈകോടതി. നിയമപ്രകാരം എ.ഐ.എസ് 093 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം വേണം ബോഡി നിർമിക്കാൻ. അംഗീകൃത ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലല്ലാതെ ബോഡി നിർമിച്ച വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കാനാവില്ല.
അംഗീകൃത സ്ഥാപനത്തിലല്ലാതെ ബോഡി പണിത വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന ആവശ്യമുന്നയിച്ച് കൊല്ലം ആരോമല്‍ ഓട്ടോ ക്രാഫ്റ്റ് ഉടമ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിർമിച്ച ബോഡിയും കാബിനുമായി വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങുന്നതായും നിലവാരമില്ലാത്ത നിർമാണം അപകടത്തിന് കാരണമാകുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജിയുടെ തീർപ്പിന് വിധേയമായി, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിർമിച്ച വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നൽകരുതെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.