കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്ന ഹരജിയിൽ ൈഹകോടതി ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ വിശദീകരണം തേടി.
2019 -20 വർഷം ബോർഡിന് ശർക്കര നൽകാൻ കരാറെടുത്തിരുന്ന കമ്പനി ഗൾഫ് രാജ്യങ്ങളിലേക്കും ശർക്കര കയറ്റിയയക്കുന്നതായതിനാൽ ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്ന് രേഖപ്പെടുത്തിയിരുന്ന ചില പാക്കറ്റുകൾ ശബരിമലയിലേക്കും ലഭിച്ചെന്ന ദേവസ്വം ബോർഡിെൻറ വിശദീകരണത്തെ തുടർന്നാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. ശബരിമല സ്പെഷൽ കമീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിലുള്ളത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയുടെ യശസ്സ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരമൊരു ആരോപണമെന്നായിരുന്നു സർക്കാറിെൻറയും ബോർഡിെൻറയും വിശദീകരണം. അപ്പവും അരവണയും നിർമിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. 2019 -20 വർഷം കരാർ പ്രകാരം ലഭിച്ച ശർക്കരയിൽ ബാക്കിയായത് ലേലം ചെയ്തെന്നും ഇത്തവണ പുതിയ കരാറുകാരൻ നൽകുന്ന ശർക്കരയാണ് ഉപയോഗിക്കുന്നതെന്നും ബോർഡ് വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.