നഴ്‌സുമാരുടെ സമരത്തിന്​ ഹൈകോടതി വിലക്ക്​

കൊച്ചി: ശമ്പള പരിഷ്‌കരണമുൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാർ ഇൗ മാസം അഞ്ചുമുതൽ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രികളും നഴ്സിങ്​ സ്ഥാപനങ്ങളും ഉൾപ്പെട്ട അസോസിയേഷൻ ഒാഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷ​ൻ ആഹ്വാനം ചെയ്​ത സമരം ആരോഗ്യമേഖലയെ തകര്‍ക്കുമെന്നായിരുന്നു ഹരജിയിലെ വാദം. എതിർകക്ഷികൾക്ക്​ പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് ഉത്തരവായി. കേസ് ഇൗ മാസം​ അഞ്ചിന്​ പരിഗണിക്കാൻ മാറ്റി.

​നഴ്സുമാരുടെ സേവനത്തെ അവശ്യസർവിസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവർ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 3,79,000 അംഗങ്ങളുള്ള നഴ്‌സുമാരുടെ സംഘടന ശമ്പളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സമരം ചെയ്യുന്നതായും ഹരജിയിൽ പറയുന്നു. ശമ്പള വിഷയം സര്‍ക്കാറി​​​െൻറ സജീവ പരിഗണനയിലുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ചയും നടക്കുകയാണ്. ഇതുസംബന്ധിച്ച പ്രത്യേക വിജ്​ഞാപനവും സർക്കാർ ഇറക്കിയിരുന്നു.

ന​ഴ്​സുമാർ കൂട്ടത്തോടെ സമരത്തിലേർപ്പെട്ടാൽ സ്വകാര്യ ആശുപത്രികളിലെ ഒാപറേഷൻ തിയറ്ററുകളുടെയും എമർജൻസി വാർഡുകളുടെയും പ്രവർത്തനം നിലക്കും. ഡയാലിസിസ് സ​​െൻററുകൾ, ഐ.സി.യു എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും. സമരം നേരിടാൻ കെസ്മ (കേരള അവശ്യ സർവിസ് നിയമം) പ്രയോഗിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്​.

Tags:    
News Summary - High court Stay Private Hospital nurses strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.