പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: റാഗിങ്ങിന്റെ പേരിൽ പൂക്കോട് സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലിയുടെയും അജിത് അരവിന്ദാക്ഷന്റെയും സസ്​പെൻഷൻ ആണ് സ്റ്റേ ചെയ്തത്. സസ്​പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ​ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

2023ലെ റാഗിങ്ങിലായിരുന്നു നടപടി. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടുപേർക്കുമെതിരെയുള്ള പരാതി പിൻവലിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്‌പെൻഡ് ചെയ്തതിനൊപ്പം തങ്ങളെയും സസ്‌പെൻഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വിദ്യാർഥികൾ ആരോപിച്ചത്.

Tags:    
News Summary - High Court stayed the suspension of two students who were expelled from Pookode Veterinary University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.