സർക്കാർ കോളജ്​ പ്രിൻസിപ്പൽ നിയമനത്തിന് വീണ്ടും അഭിമുഖം നടത്താനുള്ള ഉത്തരവിന്​ ഹൈകോടതി സ്​റ്റേ

കൊച്ചി: സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ  ​ പട്ടിക തയാറാക്കാൻ വീണ്ടും അഭിമുഖം നടത്താനുള്ള സർക്കാർ ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്തു. കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) രണ്ടാമതും അഭിമുഖത്തിന് നിർദേശിച്ചതിനെത്തുടർന്ന്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ്​ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ സ്​റ്റേ ചെയ്തത്​.

യു.ജി.സി ചട്ടപ്രകാരം അഭിമുഖം നടത്തി പി.എസ്.സിയുടെ അംഗീകാരത്തോടെ തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട 36 പേർ വീണ്ടും അപേക്ഷ സമർപ്പിച്ച് അഭിമുഖത്തിന് ഹാജരാകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. മൂന്ന്​ പ്രിൻസിപ്പൽമാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്​.

നിയമനപട്ടികയിൽ ഉൾപ്പെടാത്തവർ നൽകിയ ഹരജിയെത്തുടർന്നായിരുന്നു കെ.എ.ടി ഉത്തരവ്​. ഈ ഉത്തരവും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അഭിമുഖത്തിലൂടെ തയാറാക്കിയ നിയമനപട്ടികയുടെ പരിശോധനക്ക്​ അപ്പീൽ കമ്മിറ്റിയെ നിയമിച്ച സർക്കാർ നടപടിയും റദ്ദാക്കുകയെന്നതാണ്​ ഹരജിയിലെ ആവശ്യം. എതിർകക്ഷികൾക്ക് നോട്ടീസ്​ ഉത്തരവായ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - High Court stays the order to re-interview for the appointment of government college principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.