കോവിഡ്​ 19; ഹൈകോടതി​ ഏപ്രിൽ എട്ടുവരെ അടച്ചിടും

കൊച്ചി: കോവിഡ്​ ബാധ കൂടുതൽ പേരിലേക്ക്​ പടർന്നുപിടിച്ച സാഹചര്യത്തിൽ ഹൈകോടതി അടക്കാൻ തീരുമാനിച്ചു. ഏപ്രിൽ എട്ടുവരെയാണ്​ ഹൈകോടതി അടച്ചിടുക. ഹേബിയസ്​ കോർപസ്​ പോലുള്ള അടിയന്തര ഹരജികൾ ആ​ഴ്​ചയിൽ രണ്ടു ദിവസം പരിഗണിക്കും. ​ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും പരിഗണിക്കുക.

മുൻകരുതൽ നടപടികളുടെ ഭാഗമായി ഹൈകോടതിയിൽ ആൾക്കൂട്ടത്തെ വിലക്കിയിരുന്നു. ജീവനക്കാരെ അല്ലാതെ മറ്റാരെയും അ​കത്തേക്ക്​ പ്രവേശിപ്പിച്ചിരുന്നില്ല.

Tags:    
News Summary - High Court Stop Functioning -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.