രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിയോട് ഹൈകോടതി

കൊച്ചി: വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷ നിലനിൽക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിയോട് ഹൈകോടതി. ഇങ്ങനെ ചെയ്യുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെതന്നെ തകർക്കുന്നതാണെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വിലയിരുത്തി.

2013 ജനുവരി മുതൽ ജൂൺ വരെ പി.എസ്.സി നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ലഭ്യമാക്കണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് പി.എസ്.സി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. 

Tags:    
News Summary - High Court tells PSC not to destroy records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.