കൊച്ചി: വിദ്യാർഥി സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈകോടതി. കോളജ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ പൊലീസിന്റെ കർശന ഇടപെടലുണ്ടാവണം. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കോളജ് വളപ്പിലേക്ക് പ്രവേശിപ്പിക്കരുതെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു.
എസ്.എഫ്.ഐ വിദ്യാർഥികളുടെ സംഘർഷത്തിൽ മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനും മാനേജ്മെന്റും നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ കോളജ് സമാധാനപരമായി പ്രവർത്തിക്കുന്നുണ്ടെന്ന അധികൃതരുടെ വിശദീകരണം രേഖപ്പടുത്തിയാണ് ഹരജി കോടതി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.