മൊബൈൽ ​േഫാൺ പാർസൽ കയറ്റിറക്കിന്​ ചുമട്ടുതൊഴിലാളികൾ വേണ്ട -ഹൈകോടതി

കൊച്ചി: ജാഗ്ര​തയോടെ കൈകാര്യം ചെയ്യേണ്ട വസ്​തുക്കളുടെ ഗണത്തിൽ​െപടുന്നതിനാൽ മൊബൈൽ ഫോൺ പാർ​സലുകളുടെ കയറ്റിയിറക്കിന്​ ചുമട്ടുതൊഴിലാളികൾക്ക്​ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന്​ ഹൈകോടതി. കേരള ചുമട്ടുതൊഴിലാളി നിയമത്തിൽനിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ പരിധിയിലാണ്​ മൊബൈൽ ഫോൺ ഉൾ​െപ്പടു​ന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

സി.ഐ.ടി.യു അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് മൊബൈൽ ഫോൺ പാക്കറ്റുകളുടെ കയറ്റിറക്ക് തടസ്സപ്പെട്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചക്കരപ്പറമ്പിലെ സഫ സിസ്​റ്റം ആൻഡ് സൊലൂഷൻസ് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​​​െൻറ നിരീക്ഷണം. മൊബൈൽ ഫോണുകളുടെ കയറ്റിറക്കിന്​ ഹരജിക്കാർക്ക് പൊലീസ്​ സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. 

സി.ഐ.ടി.യു യൂനിയനിലെ അംഗങ്ങൾ കയറ്റിറക്ക്​ തങ്ങൾക്ക്​ നൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരെ സമീപിച്ചതോ​െടയാണ്​ സംഭവങ്ങളുടെ തുടക്കം. അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പാർസലുകളാണ്​ കയറ്റിയിറക്കുന്നതെന്നും ജോലി നൽകാനാവില്ലെന്നും പറഞ്ഞതോടെ യൂനിയൻ പാക്കറ്റുകളുടെ നീക്കം തടഞ്ഞു. ഇതിനെതിരെ പൊലീസ് സംരക്ഷണം തേടിയെങ്കിലും ഫലം ഉണ്ടായില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്.

എന്നാൽ, ഇതേ ജോലി മറ്റ് മൊബൈൽ ഷോപ്പുകളിൽ തങ്ങളുടെ ചുമട്ടുതൊഴിലാളികൾ ചെയ്യുന്നുണ്ടെന്നും കേരള ചുമട്ടുതൊഴിലാളി നിയമപ്രകാരം രജിസ്ട്രേഷനെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി ഹരജിക്കാർ രംഗത്തെത്തിയതെന്നുമായിരുന്നു യൂനിയ​​​െൻറ വാദം. ഹരജിക്കാരുടെ ജീവനക്കാരെ ഉപയോഗിച്ച്​ അവർക്ക്​ മൊബൈൽ ​േഫാൺ പാർസലുകൾ കയറ്റുകയും ഇറക്കുകയ​ും ചെയ്യാമെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - High Court Verdict mobile Phone Parcel Loading and Unloading -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.