മേപ്പാടി ഉരുൾപൊട്ടൽ; കനത്ത മഴ കാരണം രക്ഷാപ്രവർത്തനം നിർത്തി VIDEO

കൽപറ്റ: വയനാട് മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ. പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ 40ലേറെ പേരെ കാണാതായതായി സംശയം. മുസ്​ ലിം പള്ളി, ക്ഷേത്രം, എസ്റ്റേറ്റ് പാടി എന്നിവ മണ്ണിനടിയിലായതായി പ്രദേശവാസികൾ പറയുന്നു. കനത്ത മഴയും ഇരുട്ടും കാര ണം വ്യാഴാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തി. 16 വീടുകൾ ഒലിച്ചു പോയതായി നാട്ടുകാർ പറഞ്ഞു. മേപ്പാടി ടൗണിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയാണ് മുത്തുമല. രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാവിലെ തുടരും.

വ്യാഴാഴ്ച വൈകീട്ടോടെയാണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. എസ്റ്റേറ്റ് തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലയാണിത്. മലമ്പ്രദേശമാകെ ഇടിഞ്ഞ് പതിക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.

പുത്തുമലയിലെ ആളപായം സംബന്ധിച്ച് കൃത്യമായ വിവരം സർക്കാറിന് ലഭ്യമായിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഭീകര ഉരുൾപൊട്ടലാണ് ഉണ്ടായതെന്ന് ജില്ല കലക്ടർ പറഞ്ഞു. പാടികളിലുള്ളവരെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല.

Full View

നൂറുകണക്കിന് പേർ പുത്തുമലയിൽ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. ദുരന്ത നിവാരണസേന സ്ഥലത്തേക്ക് പുറപ്പെട്ടു.

Full View
Tags:    
News Summary - high mudflow in wayanad meppadi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.