മലപ്പുറം: നിർമാണത്തിലെ പിഴവിന് വാഹന നിർമാണ കമ്പനി പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ല ഉപഭോക്തൃ കമീഷൻ മുമ്പാകെ നൽകിയ പരാതിയിലാണിത്. 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാഹനം വാങ്ങിയത്. വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടിവന്നതിനെ തുടർന്ന് സർവിസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവിസോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവ് വന്നില്ല. തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.
പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്കാരന് നൽകണം. നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ വിധിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.