തിരുവനന്തപുരം: അതിവേഗ റെയിൽവേ പദ്ധതിക്ക് (കെ-റെയിൽ) ഭൂമി ഏറ്റെടുക്കാൻ സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്താൻ സർക്കാർ നീക്കം. ഇതിനായി കൺസൾട്ടൻസിയെ നിയോഗിക്കാനാണ് ഗതാഗത വകുപ്പ് തീരുമാനം. റവന്യൂവകുപ്പ് അറിയാതെ തീരുമാനം എടുത്ത് കൺസൾട്ടൻസിയെ ഏൽപിക്കാനാണു നീക്കം. ഫയൽ ആദ്യം ധന വകുപ്പിനാണ് കൈമാറിയത്. ഭൂമി ഏറ്റെടുക്കൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയമായിതിനാൽ അവരുടെ അഭിപ്രായം തേടണമെന്ന് ധനവകുപ്പ് നിർദേശിച്ചു. അതോടെ റവന്യൂ വകുപ്പിൽ ഫയൽ എത്താതെ
തീരുമാനം എടുക്കാനുള്ള ഗതാഗത സെക്രട്ടറിയുടെ നീക്കം പൊളിഞ്ഞു. ഫയൽ ഇപ്പോൾ റവന്യൂ സെക്രട്ടറിയുടെ മേശപ്പുറത്താണ്. റവന്യൂ മന്ത്രിയുടെ തീരുമാനമായിരിക്കും ഇതിൽ നിർണായകം.സാധാരണ പദ്ധതികൾക്ക് ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ച് നഷ്ടപരിഹാരം നൽകേണ്ടത് റവന്യൂ വകുപ്പിെൻറ ചുമതലയാണ്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം വില്ലേജ് ഓഫിസർ മുതൽ ഡെപ്യൂട്ടി കലക്ടർ വരെയുള്ള ഉദ്യോഗസ്ഥരാണ് ഇതു ചെയ്യുന്നത്. എന്നാൽ, നിലവിലുള്ള നിയമ വ്യവസ്ഥകളെ അട്ടിമറിച്ചാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കുന്നത് സ്വകാര്യ ഏജൻസി വഴിയാക്കിയാൽ വലിയ അഴിമതിക്ക് വഴിവെക്കും. കേരളത്തിെല സ്വകാര്യ ഭൂമികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അതിപ്രാധാന്യമുള്ള ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിന് കരാർ ജീവനക്കാരെയും സ്വകാര്യ ഏജൻസികളെയും ഏൽപിക്കുന്നത് അപകടമാണ്. പൊതുആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ട്. സ്വകാര്യ ഏജൻസികൾ അതെല്ലാം അട്ടിമറിക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തിെൻറ പരിസ്ഥിതി സന്തുലനം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. നിലവിൽ പ്രഖ്യാപിച്ച അലൈൻമെൻറിൽ ഈ വിഷയങ്ങൾ പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും ഗതാഗത സെക്രട്ടറി ജ്യോതിലാലും ചേർന്നെടുത്ത പല തീരുമാനങ്ങളും പിന്നാലെ വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.