െകാച്ചി: നിരോധിത സംഘടനയുമായി സഹകരിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ അലനും താഹക്കുമെതിരെ യു.എ.പി.എ പ്രകാ രമുള്ള കുറ്റകൃത്യം നിലനിൽക്കുമെന്ന കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണം ൈഹകോടതി തള്ളി. ഇതിനോട് യോ ജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി, ജാമ്യഹരജി പരിഗണിക്കുേമ്പാൾ ഇത്തരം നിരീക്ഷണങ്ങൾ ഉചിതമല്ലെന്ന് അഭിപ്രായപ്പെട്ടു.
ഈ നിരീക്ഷണം ധിറുതിയിലുള്ളതായിപ്പോയി. ഏതൊക്കെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് തീരുമാനിക്കേണ്ടത് വിചാരണയിലാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കെ ഇത്തരമൊരു നിരീക്ഷണം വേണ്ടിയിരുന്നില്ലെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണിയും പറഞ്ഞു. സെഷൻസ് കോടതിയുടെ നിരീക്ഷണം ഉചിതമായില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സർക്കാർ നിലപാടിന് പിന്നാലെ കോടതിയുടെയും അഭിപ്രായപ്രകടനമുണ്ടായത്.
അറസ്റ്റ് നിയമവിരുദ്ധമാെണന്നും പ്രത്യേകം ചുമതലപ്പെടുത്താതെ ഒരു സബ് ഇൻസ്പെക്ടർക്ക് യു.എ.പി.എ പ്രകാരം അറസ്റ്റിന് അധികാരമില്ലെന്നും ഹരജിക്കാർ വാദിച്ചെങ്കിലും ഇതിനുള്ള അധികാരം ആഭ്യന്തര സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകിയിട്ടുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം. അറസ്റ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധതയും സാധുതയും സംബന്ധിച്ച തർക്കങ്ങൾ അന്വേഷണത്തെ ബാധിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിൈവ.എസ്.പിേയാ സമാന റാങ്കിലോ ഉള്ള ഉദ്യോഗസ്ഥരാകണം അന്വേഷിക്കേണ്ടതെന്ന യു.എ.പി.എ ചട്ടത്തിലെ വ്യവസ്ഥ ഈ കേസിൽ പാലിക്കപ്പെട്ടതും കോടതി ശരിവെച്ചു.
നിരോധിത സംഘടനയിൽ ബോധപൂർവം അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ, കേസിെൻറ ഈ ഘട്ടത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിൽ പ്രസക്തിയില്ല. പ്രതികൾ കുറ്റവാളികളാെണന്ന് തെളിയിക്കുന്ന എല്ലാ സാമഗ്രികളും തെളിവുകളും ഹാജരാക്കാൻ ഈ ഘട്ടത്തിൽ പ്രയാസമാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.