കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമല സന്ദർശിക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ക െ. സുരേന്ദ്രൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചതിന് കേസ് നേരിടുന്നയാൾ ശബരിമല സന്ദർശന ത്തിന് വേണ്ടി നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി തള്ള ിയത്.
സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിയടക്കം നടത്തിയ പ്രക്ഷോഭങ്ങളാണ് ശബരിമലയിലെ സംഘർഷത്തിന് കാരണമായതെന്നായിരുന്നു പൊലീസിെൻറ വാദം. സുപ്രീംകോടതി വിധി നടപ്പാകുന്നത് തടയാൻ നടത്തിയ ശ്രമങ്ങളുടെ പേരിലെ സംഘർഷങ്ങളിൽ 15കേസുകളാണ് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രതി മല കയറുകയാണെങ്കിൽ വീണ്ടും സംഘർഷമുണ്ടാകുമെന്നും അത് സാധാരണ ഭക്തജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ജാമ്യ വ്യവസ്ഥയിൽ ഇളവിനുള്ള അപേക്ഷ അനുവദിക്കരുതെന്നും െപാലീസ് ആവശ്യപ്പെട്ടു.
പരോളിൽ കഴിയുന്ന പ്രതികൾ വരെ ശബരിമല സന്ദർശിക്കുന്നുണ്ടെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചയാൾക്ക് ഈ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് അപേക്ഷ തള്ളിയത്. ശബരിമല ദർശനത്തിനെത്തിയ 52 വയസ്സുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കേസിെൻറ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്നതടക്കം കർശന വ്യവസ്ഥകളാണ് കോടതി നിർദേശിച്ചിരുന്നത്. ഇൗ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.