വാളയാർ കേസ്​: മാതാവി​െൻറ അപ്പീലിൽ നാല്​ പ്രതികൾക്ക്​ നോട്ടീസ്​

െകാച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ട സംഭവത്തിലെ പ്രതിക ളെ വെറുതെവിട്ടതിനെതിരെ മാതാവ് നൽകിയ അപ്പീൽ ഹരജിയിൽ നാല്​ പ്രതികൾക്ക്​ ഹൈകോടതി നോട്ടീസ്​ ഉത്തരവായി. പ്രതികളുടെ പീഡനം സഹിക്കാനാവാതെ ഒമ്പതും 13ഉം വയസ്സുള്ള സഹോദരിമാർ ആത്​മഹത്യ ചെയ്തെന്ന കേസിലെ പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവർക്കാണ്​ നോട്ടീസ്​ അയക്കുക​.

അപ്പീലുകൾ വേഗം വാദം കേട്ട് വിധി പറയണമെന്ന് കോടതിയിൽ വെള്ളിയാഴ്​ച ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. കേസ് വേഗം കേൾക്കാനാവുമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. തുടർന്നാണ് നോട്ടീസ് ഉത്തരവായത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

Tags:    
News Summary - Highcourt on walayar case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.