തിരുവനന്തപുരം: ഒക്ടോബർ 18 മുതൽ കോളജുകളിലെ മുഴുവൻ ക്ലാസുകളും പ്രവർത്തിപ്പിക്കാനുള്ള നിർദേശത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഒക്ടോബർ നാലിന് അവസാന വർഷ ഡിഗ്രി, പി.ജി ക്ലാസുകൾ ആരംഭിക്കുേമ്പാൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ മനസ്സിലാക്കാനാകും. ഇക്കാര്യത്തിൽ സ്ഥാപനമേധാവികളുടെ യോഗം ഒരുതവണ കൂടി വിളിക്കും.
പ്രായോഗിക പരിശീലനത്തിനും നേരിട്ടുള്ള ആശയ വിനിമയവും സാധ്യമാക്കുന്നതിനാണ് ആദ്യഘട്ടത്തിൽ അവസാനവർഷ വിദ്യാർഥികളെ കോളജിൽ എത്തിക്കുന്നത്. സ്ഥാപനതലങ്ങളിൽ വാക്സിനേഷൻ ഡ്രൈവിന് ഡി.എം.ഒമാർക്ക് നിർദേശം നൽകി.
അവസാന വർഷ വിദ്യാർഥികളിൽ 90 ശതമാനത്തിലധികംപേരും ആദ്യ ഡോസ് വാക്സിൻ എടുത്തതായാണ് പ്രിൻസിപ്പൽമാരിൽനിന്ന് ലഭിച്ച പ്രതികരണം. മറ്റ് കുട്ടികളുടെ വാക്സിനേഷൻ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് ഒക്ടോബർ 18 മുതൽ കോളജുകളിലെ മുഴുവൻ ക്ലാസുകളും ആരംഭിക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.