തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂനിറ്റുകളായി കോഴിക്കോട് ചേന്ദമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രോഗ്രാം ഓഫിസർമാർ: എൻ.കെ. സലീം, രതീഷ് ആർ. നായർ. ജില്ല കൺവീനർക്കുള്ള ഡയറക്ടേഴ്സ് അവാർഡ് ഹയർസെക്കൻഡറി വിഭാഗം ഇടുക്കി ജില്ല കൺവീനർ സുമമോൾ ചാക്കോക്ക്.
റീജ്യൻ തലത്തിൽ മികച്ച യൂനിറ്റുകൾ തിരുവനന്തപുരം വെള്ളറട വി.പി.എം ഹയർസെക്കൻഡറി സ്കൂൾ, പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ.
മികച്ച എൻ.എസ്.എസ് വളന്റിയർമാർ: കോഴിക്കോട് പെരിങ്ങളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പി. ശ്രേയ, വയനാട് വടുവഞ്ചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫിനാസ്, തിരുവനന്തപുരം വി.പി.എം ഹയർസെക്കൻഡറി സ്കൂളിലെ എം. ജീവൻ കൃഷ്ണൻ, ആലപ്പുഴ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ നിയ ഫിലിപ്.
കുന്ദമംഗലം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി മേഖലയിലെ മികച്ച പ്രവർത്തനം നടത്തുന്ന യൂനിറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അവാർഡ് പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിന്. യൂനിറ്റിലെ രതീഷ് ആർ. നായരെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫിസറായും പി. ശ്രേയയെ സംസ്ഥാനത്തെ മികച്ച വളന്റിയറായും തിരഞ്ഞെടുത്തു. ഈ യൂനിറ്റിലെതന്നെ പി.കെ. അമാൻ അഹമ്മദാണ് ഉത്തരമേഖയിലെ മികച്ച വളന്റിയർ. കഴിഞ്ഞ അധ്യായന വർഷം നടത്തിയ സാമൂഹിക, പാരിസ്ഥിതിക, പാലിയേറ്റിവ്, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.
നേരത്തെ 2021-22 അധ്യായന വർഷത്തിൽ മലപ്പുറം മുതൽ കാസർകോട് വരെയുള്ള സ്കൂളുകൾ ഉൾപ്പെടുന്ന ഉത്തര മേഖലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഒാഫിസർക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.