തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ മൂന്ന് അധിക പീരിയഡുകൾക്ക് വേണ്ടി മാത്രം ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള വ്യവസ്ഥ റദ്ദാക്കിയത് നിലവിൽ ജോലിചെയ്യുന്ന അധ്യാപകരെ ബാധിക്കില്ല. ഇവരുടെ ജോലിഭാരം പുനർനിശ്ചയിക്കുന്നത് ഒേട്ടറെ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് കണ്ടാണിത്.
എന്നാൽ 2014-15 വർഷം മുതൽ അനുവദിച്ച സ്കൂളുകളിലും ബാച്ചുകളിലും പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിലായിരിക്കും തസ്തിക സൃഷ്ടിക്കൽ.
ഇൗ സ്കൂളുകളിൽ അധികമായി വരുന്ന ആറ് പീരിയഡുകൾക്ക് ഇനിമുതൽ െഗസ്റ്റ് അധ്യാപകനെ മാത്രമേ നിയമിക്കാനാവൂ. തസ്തിക സൃഷ്ടിച്ചിട്ടില്ലെങ്കിലും എയ്ഡഡ് സ്കൂളുകളിലെല്ലാം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ എല്ലാം അധികമായി വരുന്ന മൂന്നും അതിൽ കൂടുതൽ പീരിയഡുകൾക്കും ജൂനിയർ തസ്തിക എന്ന പഴയ വ്യവസ്ഥയിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പുതിയ ഭേദഗതി ഉത്തരവോടെ ഇവർക്ക് നിയമനാംഗീകാരം ലഭിക്കാതെവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.