തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനായി തയാറാക്കിയ പട്ടിക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അസാധുവാക്കിയതിൽ തുടർനടപടിയെടുക്കാനാകാതെ സർക്കാർ. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിലപാടിലാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്. എന്നാൽ ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ചശേഷം തുടർനടപടി മതിയെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി. അപ്പീലിനുള്ള സാധ്യതകൂടി പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം. സ്ഥലംമാറ്റത്തിെൻറ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് പുറപ്പെടുവിച്ച വ്യവസ്ഥകൾ വരെ ട്രൈബ്യൂണൽ റദ്ദാക്കിയിട്ടുണ്ട്.
റവന്യൂ ജില്ലക്ക് പകരം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ പരിഗണന നൽകി സ്ഥലംമാറ്റ മാനദണ്ഡത്തിൽ വരുത്തിയ ഭേദഗതിയാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവിറക്കിയശേഷം വീണ്ടും അപേക്ഷ ക്ഷണിച്ച് സ്ഥലംമാറ്റ നടപടികൾ സ്വീകരിക്കാനും ൈട്രബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. സ്ഥലംമാറ്റ പട്ടികക്കൊപ്പം മാനദണ്ഡം സംബന്ധിച്ച ഉത്തരവിലെ വ്യവസ്ഥ തന്നെ റദ്ദാക്കിയതാണ് സർക്കാറിന് തിരിച്ചടിയായത്. പുതിയ മാനദണ്ഡ ഉത്തരവ് ഒരുമാസത്തിനകം പുറത്തിറക്കാനും നിർദേശിച്ചിട്ടുണ്ട്.
ട്രൈബ്യൂണൽ വിധി നടപ്പാക്കാൻ തീരുമാനിച്ചാൽ പുതിയ സർക്കാർ നിലവിൽ വന്നശേഷം ഹയർ സെക്കൻഡറിയിൽ നടന്ന ആദ്യ സ്ഥലംമാറ്റപട്ടികയാണ് റദ്ദാവുക. പട്ടികക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന വാദം ശരിവെക്കപ്പെടുകയും ചെയ്യും. ട്രൈബ്യൂണൽ വിധി നടപ്പാക്കിയാൽ ഇൗ അധ്യയനവർഷം സ്ഥലംമാറ്റം നടത്താനും കഴിയില്ല. വിദ്യാഭ്യാസജില്ലക്ക് പകരം വീണ്ടും റവന്യൂ ജില്ലയാകുേമ്പാൾ ഡയറക്ടറേറ്റ് തയാറാക്കിയ സ്ഥലംമാറ്റപട്ടിക ഒന്നടങ്കം മാറുകയും ചെയ്യും. രണ്ട് തവണ കരട് പട്ടികയിറക്കിയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമപട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.