തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അധികബാച്ചുകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ 68.43 കോടി അനുവദിച്ച് ഉത്തരവ്. തസ്തിക നിര്‍ണയം നടക്കാത്ത ഈ സ്കൂളുകള്‍/ ബാച്ചുകളിലുള്ളവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും ശമ്പളം നല്‍കുക. 722 ബാച്ചുകളിലെ 3000ലധികം അധ്യാപകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. പ്രവൃത്തി ദിവസം കണക്കാക്കിയായിരിക്കും വേതനം.
2014ല്‍ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ച ഉത്തരവില്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അക്കാദമിക് യോഗ്യതകളും ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പാക്കണം. സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചിത എണ്ണം കുട്ടികളില്ളെങ്കിലും തുടര്‍പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ താല്‍ക്കാലിക അധ്യാപകര്‍ക്കും ദിവസവേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കാനുള്ള ശിപാര്‍ശ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.