മരട്: പൊലീസ് വാഹനത്തിൽ തട്ടിയതിനെത്തുടർന്ന് ഫുട്ബാൾ ‘കസ്റ്റഡിയിലെടുത്ത്’ പനങ്ങാട് പൊലീസ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ കുട്ടികൾ അവധി ദിവസം ആയതിനാൽ വൈകീട്ട് ഫുട്ബാൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
\ഈ സമയം വാഹന പരിശോധനയ്ക്കായി എത്തിയ പനങ്ങാട് സ്റ്റേഷനിലെ വാഹനം ഗ്രൗണ്ടിൽ നിർത്തിയിട്ടു. എന്നാൽ, വാഹനം മാറ്റണമെന്നും ബാൾ തട്ടുമെന്നും പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കാതെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു പോയി.
പിന്നീട് കളിക്കുന്നതിനിടെ ഫുട്ബാൾ വാഹനത്തിൽ വന്ന് തട്ടിയതോടെ പനങ്ങാട് എസ്.ഐ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിലെ സംഘം കുട്ടികളോട് ദേഷ്യപ്പെടുകയും കളിച്ചുകൊണ്ടിരുന്ന ഫുട്ബാൾ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ബാൾ തിരികെ നൽകണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നൽകാതെ പോവുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. അവധി ദിനം കളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് പൊലീസിന്റെ ധാർഷ്ട്യം മൂലം നിരാശ ആയിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.