കോഴിക്കോട്: മഹാമാരി തീർത്ത പ്രതിസന്ധികാലത്തിലൂടെ റമദാൻ അവസാന പത്തിലേക്ക്. വിശ്വാസികൾക്ക് മുൻപരിചയമില്ലാത്ത വിധം പള്ളികൾ പോലും അന്യമായ റമദാനാണ് കടന്നുപോകുന്നത്. മതസൗഹാർദത്തിെൻറയും സാഹോദര്യത്തിെൻറയും വേദികളാവാറുള്ള സമൂഹ ഇഫ്താറുകളും ഇത്തവണ സാധ്യമായില്ല. പ്രതിസന്ധികളെ ത്യാഗമായി കണ്ട് എല്ലാം ദൈവത്തിലർപ്പിച്ച് പ്രാർഥനയിലാണ് വിശ്വാസി സമൂഹം.
വിശുദ്ധമാസത്തിൽ അവശേഷിക്കുന്ന ദിനരാത്രങ്ങൾ ആരാധനകളും ധാനധർമങ്ങളുമായി കൂടുതൽ സജീവമാവും. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽഖദ്ർ (വിധിനിർണയ രാവ്) പ്രതീക്ഷിക്കുന്ന ദിനങ്ങളാണിനി. റമദാനിലെ ആദ്യ പത്ത് അനുഗ്രഹത്തിേൻറതും രണ്ടാമത്തെ പത്ത് പാപമോചനത്തിേൻറതും മൂന്നാമത്തെ പത്ത് നരക മോചനത്തിേൻറതുമാണ് വിശ്വാസികൾക്ക്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചാൽ ഇഅ്തികാഫ് (ഭജനമിരിക്കൽ) ഏറെ പുണ്യമേറിയതാണ്. പ്രവാചകചര്യ പിൻപറ്റി വിശ്വാസികൾ റമദാൻ അവസാന പത്തിൽ പള്ളികൾ ഇഅ്തികാഫ് കൊണ്ട് സജീവമാക്കാറുണ്ടായിരുന്നു. എന്നാൽ, ഇൗ റമദാനിൽ പള്ളികളിൽ ഇഅ്തികാഫും സാധ്യമാവാതെ വന്നിരിക്കുകയാണ്.
ഇത്തവണ പക്ഷേ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വീടുകളിൽ പ്രാർഥന നടത്തുന്നതിെൻറ സന്തോഷമുണ്ട്്. പതിവിൽനിന്ന് വ്യത്യസ്തമായി വീട്ടിൽ എല്ലാവരും ചേർന്ന് നോമ്പുതുറക്കുള്ള വിഭവങ്ങൾ ഒരുക്കിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാലമാണെങ്കിലും പ്രയാസമനുഭവപ്പെടുന്നവർക്ക് സകാത്തും മറ്റു സഹായങ്ങളും എത്തിക്കുന്നതിൽ സജീവമാണ് വ്യക്തികളും സംഘടനകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.