ഓയൂർ: ഓടനാവട്ടം തുറവൂരിൽ വീട് കയറി ഭാര്യയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തുറവൂർ സൈജു ഭവനിൽ സൈജു (47), തുറവൂർ രാഹുൽ ഭവനിൽ സുധീരൻ (55), തുറവൂർ നവനീതത്തിൽ അനിൽകുമാർ(42), എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സുധീരന്‍റെ മകൻ രാഹുലും കേസിൽ പ്രതിയാണ്. ഇയാൾ ഇേപ്പാഴും ഒളിവിലാണ്.
സുധീരൻ എട്ടും അനിൽകുമാർ മൂന്നും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഈ വർഷം ജൂൺ 27 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂർ ലാൽ ഭവനിൽ വിമുക്തഭടൻ ബിനുലാലിനെയും തടസ്സം പിടിക്കാൻ വന്ന ഭാര്യയെയും പ്രതികൾ മർദ്ദിക്കുകയായിരുന്നു.
മൂന്ന് പ്രതികൾ മദ്യപിച്ച് ബിനു ലാലിന്‍റെ വീടിന് മുന്നിൽ തമ്പടിച്ച് ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയിരുന്നു. വീടിന്‍റെ മുന്നിൽ നിന്ന് പാേകാൻ പ്രതികളോട് ബിനുലാൽ പറഞ്ഞതിൽ പ്രകോപിതരായ പ്രതികൾ ഇയാളെ അക്രമിക്കുകയായിരുന്നു. ബിനുലാലിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട ഭാര്യ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ അവർക്കും അക്രമത്തിൽ പരിക്കേറ്റു.
ഇതിനിടെ രാഹുൽ വാളുമായെത്തി അവിടെ ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതികൾ ഒളിവിൽ കഴിയുകയുമായിരുന്നു. ജാമ്യത്തിനായി പ്രതികൾ കോടതിയിൽ ഹാജരായെങ്കിലും നടന്നില്ല. തുടർന്ന് പൂയപ്പള്ളിൽ സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.