കൊല്ലങ്കോട്: ലഹരിക്കായി ഹോമിയോപ്പതി മരുന്ന് വിൽപന നടത്തിയ വയോധികൻ പിടിയിൽ. ചുള്ളിയാർ ഡാം ശ്രീവത്സം വിജയനാണ് (72) എക്സൈസിെൻറ പിടിയിലായത്. 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഉദരരോഗത്തിനുള്ള ഒമ്പതു കുപ്പി ഹോമിയോ സിറപ്പ് മരുന്നുമായാണ് ഇയാൾ പിടിയിലായത്.
100 മില്ലിയുള്ള 150 രൂപയുടെ സിറപ്പ് 200 രൂപക്കാണ് വിറ്റുവന്നത്. ചുള്ളിയാർ ഡാമിന് സമീപം ശനിയാഴ്ച രാത്രി 7.30ഓടെ നടന്ന പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ, പാലക്കാട് ഐ.ബി എക്സൈസ് ഇൻസ്പെക്ടർ അനൂപ് എന്നിവർ നേതൃത്വം നൽകി. കോവിഡ് പശ്ചാത്തലമായതിനാൽ കേസെടുത്ത് പ്രതിയെ വിട്ടതായി അധികൃതർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷ്, പ്രിവൻറിവ് ഓഫിസർമാരായ വേണുകുമാർ, ജയപ്രകാൾ, ഇ. ശെന്തിൽകുമാർ, റിസോഷ്, സജിത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.