കൊച്ചി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകുന്ന സർക്കാർ പദ്ധതി അംഗീകരിച്ച് ഹൈകോടതി. ഹോമിയോ മരുന്ന് നൽകാനുള്ള കർമപദ്ധതി രേഖപ്പെടുത്തി ഇതുസംബന്ധിച്ച ഹരജി തീർപ്പാക്കി. മരുന്ന് നൽകുംമുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന് വാങ്ങി വിതരണം ചെയ്യാൻ ഹോമിയോപ്പതി ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി സർക്കാർ ഇറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മരുന്ന് വിതരണം െചയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എസ്. വിനീത് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.
18ൽ താഴെയുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പ്രതിരോധത്തിന് ഹോമിയോ മരുന്ന് നൽകണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. ഇതുസംബന്ധിച്ച് 'കരുതലോടെ മുന്നോട്ട്' പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച കർമപദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതായി സർക്കാർ വ്യക്തമാക്കി. മരുന്ന് വിതരണം ചെയ്യുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചത് അംഗീകരിക്കുന്നതായി ഹരജിക്കാരനും വ്യക്തമാക്കി. തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
അതേസമയം, ഈ മരുന്നിെൻറ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് കക്ഷിചേരാൻ നൽകിയ രണ്ട് ഹരജി കോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.