മലപ്പുറം: പാങ്ങ് വെസ്റ്റ് എ.എൽ.പി.എസ് സ്കൂളിൽ തേനീച്ചയുടെ ആക്രമണം. സ്കൂളിലെ ആദ്യ ബസിൽ ഗ്രൗണ്ടിൽ ഇറങ്ങിയ 53 വിദ്യാർഥികൾക്കാണ് കുത്തേറ്റത്. െവള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജീവനും കൊണ്ടോടിയ വിദ്യാർഥികൾ സമീപത്തെ ആമിന ടീച്ചറുടെ വീട്ടിൽ അഭയം തേടി. പലർക്കും തലക്കും കഴുത്തിന് മുകളിലുമാണ് കുത്തേറ്റത്.
സിറാജുദ്ദീൻ, മുഹമ്മദ് ഹാദി, ഫാത്തിമ ശിഫ, വി.പി. മുൻദിർ, മുഹമ്മദ് മുസാഫിർ, ബാസിൽ, ഫാത്തിമ റന, മുഹമ്മദ് നിശാം, വി.പി. മുബശിർ, സഫ, ഹാനി, നിശാം എന്നിവരെ വിദഗ്ധ ചികിത്സക്ക് മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് വിദ്യാർഥികൾ ഛർദിച്ചു.
42 പേർക്ക് പാങ്ങ് പി.എച്ച്.സിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആദ്യ ബസിലുള്ളവർക്ക് കുത്തേറ്റതോടെ മറ്റു ബസുകൾ ഗ്രൗണ്ടിലേക്ക് വരുന്നത് തടഞ്ഞതായി എച്ച്.എം പി.എസ്. ഷീജ, പി.ടി.എ പ്രസിഡൻറ് പി.കെ. മൂസ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സ്കൂളിന് സമീപത്തെ വീട്ടിലെ നിർമാണപ്രവർത്തനത്തിനെത്തിയ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റിരുന്നു. അയാളെയും മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു പേരൊഴികെ ബാക്കിയുള്ളവരെ വൈകീട്ടോടെ ഡിസ്ചാർജ് ചെയ്യുമെന്ന് കോട്ടപ്പടി തലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വലിയ തേനീച്ചയാണ് വിദ്യാർഥികളെ കുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.