ഫോൺ കെണി വിവാദം: ചാനൽ സി.ഇ.ഒ ഉൾപ്പടെ അഞ്ച്​ പേർ അറസ്​റ്റിൽ

കൊച്ചി: മുൻ മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ കെണി വിവാദത്തിൽ ചാനൽ സി.ഇ.ഒ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ചാനല്‍ മേധാവിയും സി.ഇ.ഒ അജിത്ത് കുമാർ അടക്കം ഏഴ് പേരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ഇതിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റിന്  സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഒമ്പത് പ്രതികൾ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് ഡി.ജി.പി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

Tags:    
News Summary - honey trap case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.