ഹോർട്ടികോർപ്പ് ആയിരം ഔട്ട്‍ലെറ്റുകൾ തുടങ്ങും

കോഴിക്കോട്: നാടൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനും വിൽപനക്കുമായി പുതിയ ആയിരം ഹോർട്ടി കോർപ്പ്  സ്​റ്റോറുകളുകൾ സംസ്ഥാനത്തു പ്രവർത്തനമാരംഭിക്കും. വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലെ ശ്രുതി ഹാളിൽ ചേർന്ന ഔട്ട്​ലുക്ക് – ഹോർട്ടികോർപ്പ് എന്ന പരിപാടിയിലാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.

യോഗം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് നടപ്പാക്കുന്ന  ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയിലൂടെ ഉൽപാദനം വർധിപ്പിക്കുമ്പോൾ കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിൽപന നടത്തി കർഷകരെ സഹായിക്കാൻ സജ്ജമാകണമെന്ന് മന്ത്രി സൂചിപ്പിച്ചു. ഹോർട്ടി ബസാർ, ഹോർട്ടി സ്​റ്റോറുകൾ എന്നിവക്ക് പുറമേ ഗുണനിലവാരമുള്ള ഫലവൃക്ഷതൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിൽ അഗ്രി ഫാമുകൾ ഫ്രാഞ്ചൈസി വ്യവസ്​ഥയിൽ ആരംഭിക്കാനും തേൻ വിൽപനക്കായി ഹണി ബാങ്കുകൾ സ്​ഥാപിക്കാനും തീരുമാനിച്ചു.

നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന നിലയിൽ വിപുലമായ ഹോർട്ടി ബസാർ ആരംഭിക്കാനും തീരുമാനിച്ചു. കാർഷിക സമൃദ്ധി – ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഹോർട്ടികോർപ്പിന്‍റെ പുതിയ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്.​ വേണുഗോപാലിന്‍റെ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി അലി അസ്​ഗർ പാഷ​, ഹോർട്ടി കോർപ്പ് എം. ഡി. ജെ. സജീവ് എന്നിവരും ഹോർട്ടികോർപ്പ് ഉദ്യോഗസ്​ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Horti Corp launches new millennium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.