കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കുറച്ചതിനെത്തുടർന്ന് ഹോട്ടൽ ഭക്ഷണത്തിന് വില കുറഞ്ഞെങ്കിലും ആശ്വാസം താൽക്കാലികമാകും. നികുതി കുറച്ചതിനൊപ്പം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (െഎ.ടി.സി) എടുത്തുകളഞ്ഞതാണ് സമീപ ഭാവിയിൽ വിലവർധനക്കു വഴിതെളിക്കുന്നത്. എ.സി റസ്റ്റാറൻറുകൾക്ക് 18 ശതമാനവും നോൺ എ.സിയിൽ 12 ശതമാനവും ഒരു കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ച് ശതമാനവുമായിരുന്നു ജി.എസ്.ടി. ഇൗ മാസം 10ന് ചേർന്ന ജി.എസ്.ടി കൗൺസിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ളവയുടെയെല്ലാം നികുതി അഞ്ചു ശതമാനമാക്കി ഏകീകരിച്ചു. ഇത് പ്രാബല്യത്തിൽവന്നതോടെയാണ് ബുധനാഴ്ച മുതൽ ഹോട്ടൽ ഭക്ഷണവില കുറഞ്ഞത്.
എന്നാൽ 12,18 ശതമാനം ജി.എസ്.ടി നൽകിയിരുന്നവരെ െഎ.ടി.സി (പാചകവാതകമടക്കം നിത്യോപയോഗ സാധനങ്ങൾ വാങ്ങുേമ്പാൾ നൽകുന്ന നികുതി വിറ്റുവരവിനുള്ള നികുതിയിൽനിന്ന് കുറവുചെയ്യുന്ന സമ്പ്രദായം)യിൽനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്ന് ഹോട്ടലുടമകൾ പറയുന്നു. പരിഷ്കാരം നിലവിൽവരുന്നതുവരെ 4-5 ശതമാനം െഎ.ടി.സിയായി ലഭിച്ചിരുന്നു. ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കുന്ന നികുതിയിൽനിന്ന് ഇത് കുറച്ച് സർക്കാറിലേക്ക് അടച്ചാൽ മതിയായിരുന്നു.
നഷ്ടം നികത്താൻ സമീപ ഭാവിയിൽതന്നെ വില ഉയർത്തേണ്ടിവരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷെൻറ മുതിർന്ന ഭാരവാഹി പറഞ്ഞു. അല്ലെങ്കിൽ അളവോ ഗുണനിലവാരമോ കുറക്കേണ്ടിവരും. ഏകീകൃത നികുതി നിലവിൽവന്ന ബുധനാഴ്ച മുതൽ 12ഉം 18ഉം ശതമാനം ജി.എസ്.ടി ഇൗടാക്കിയിരുന്ന ഹോട്ടലുകൾ അഞ്ചു ശതമാനമാണ് ഉപഭോക്താക്കളിൽനിന്ന് വാങ്ങുന്നത്. എന്നാൽ, ദീർഘകാലത്തേക്ക് ഇത് തുടരാനാവില്ലെന്നും െഎ.ടി.സി ഇല്ലാതായ നഷ്ടം നികത്തുന്നതിന് വില കൂട്ടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹോട്ടലുടമകൾ ധനമന്ത്രി ടി.എം. തോമസ് െഎസക്കിനെ കാണാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.