പാലക്കാട്: ചൂടും കാറ്റും പോലെ തെന്ന പ്രവചനാതീതമാണ് ഇക്കുറി പാലക്കാടൻ രാഷ്ട്രീയവും. പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി ഗ്രാമപഞ്ചായത്തുകളും മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് കോൺഗ്രസിലും എത്തിയ സി.എം. സുന്ദരം 1977 മുതല്‍ 1991 വരെ തുടർച്ചയായി അഞ്ചുതവണ ഇവിടെ സ്വതന്ത്രനായി ജയിച്ചിട്ടുണ്ട്.
1996ൽ വീണ്ടും കളത്തിലിറങ്ങിയ സി.എം. സുന്ദരത്തിന് സി.പി.എമ്മിെൻറ ടി.കെ. നൗഷാദ് ഉയർത്തിയ പ്രതിരോധം മറികടക്കാനായില്ല.
സിറാജുന്നീസ കൊലപാതകമടക്കമുള്ള വിഷയങ്ങൾ കൊണ്ടുപിടിച്ച് ചർച്ചയായ കാലത്ത് സി.പി.എം കളമറിഞ്ഞ് കളിച്ചപ്പോൾ േകാൺഗ്രസ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയ സി.എം. സുന്ദരം തോറ്റത് 596 വോട്ടിനാണ്. 2001ൽ പ്രമുഖ കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ മണ്ഡലം യു.ഡി.എഫിെനാപ്പമെത്തിച്ചു.
2006ൽ കെ.കെ. ദിവാകരനിലൂടെ സി.പി.എം തിരിച്ചു പിടിച്ചു. 2011ൽ കോൺഗ്രസിലെ യുവനേതാവ് ഷാഫി പറമ്പിൽ വീണ്ടും വലത്തോട്ട് കൊണ്ടുപോയി.
2016ൽ രണ്ടാംതവണ ഷാഫി പറമ്പിൽ മത്സരത്തിനിറങ്ങിയപ്പോൾ സി.പി.എം മുൻ എം.പി എൻ.എൻ. കൃഷ്ണദാസിനെയും ബി.ജെ.പി ശോഭാ സുരേന്ദ്രനെയുമാണ് രംഗത്തിറക്കിയത്. ജനവിധി അപ്പോഴും ഷാഫിക്കൊപ്പം നിന്നപ്പോൾ 41.7 ശതമാനമായിരുന്നു വോട്ടുവിഹിതം.
ബി.ജെ.പിയാകെട്ട 2011ൽ 19.86 ശതമാനമായിരുന്ന വോട്ട് 29.08 ആയി ഉയർത്തി. 32.85 ശതമാനമുണ്ടായിരുന്ന സി.പി.എമ്മിെൻറ വോട്ട് 28.07 ശതമാനമായി കുറഞ്ഞു. സി.പി.എം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ലോക്സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകള്‍ നെഞ്ചിടിപ്പ് കൂട്ടുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ടുതവണയും ആവർത്തിച്ച നേട്ടം തുടരുമെന്നും ഷാഫി പറമ്പിലിെൻറ ജനകീയതക്കൊപ്പം ജനകീയ പ്രകടനപത്രിക കൂടെ ചേർത്തുെവക്കുന്നതോടെ മണ്ഡലം തങ്ങൾക്കൊപ്പം തന്നെയാവുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
കേവല ഭൂരിപക്ഷമില്ലാതെ പാലക്കാട് നഗരസഭ ഭരിച്ചിരുന്ന ബി.ജെ.പി ഇത്തവണ വ്യക്തമായ ഭൂരിപക്ഷവുമായാണ് അധികാരത്തിലെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മണ്ഡലത്തിൽ 21.26 ശതമാനം വോട്ടുനേടിയിട്ടുണ്ട്. നഗരസഭയിലടക്കം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങുേമ്പാൾ ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അതേസമയം, മാറിയ സാഹചര്യത്തിൽ പാലക്കാട് ഇടതിനൊപ്പം നിൽക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് പ്രതീക്ഷ.
ഹാട്രിക് ലക്ഷ്യമിട്ടാണ് ഇക്കുറി ഷാഫി പറമ്പിൽ കളത്തിലിറങ്ങുന്നത്.
നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഡി.സി.സി അധ്യക്ഷനും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് ഇടതുപിന്തുണയോടെ ഷാഫിക്കെതിരെ രംഗത്തെത്തുമെന്ന് പ്രചരിക്കുന്നുണ്ട്. തദ്ദേശ ഫലം അനുസരിച്ചാണെങ്കിൽ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം തന്നെയാവും ബി.ജെ.പി ഇക്കുറി പ്രവർത്തകർക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി.
പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് ജി. വാരിയരുടെ പേരാണു സ്ഥാനാർഥിയായി ചർച്ച ചെയ്യപ്പെടുന്നതെങ്കിലും ഇ. ശ്രീധരനെ ഇറക്കാനുള്ള ആലോചനയും സംഘ്പരിവാറിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.