അഞ്ചാലുംമൂട്: ബന്ധുവായ യുവാവിെൻറ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച കടവൂർ സ്വദേശി ശശിധരൻ പിള്ളയുടെ (69) സംസ്കാരത്തിനിടെ നാട്ടുകാരുടെ പ്രതിഷേധം. മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടത്താനിരുന്ന ബന്ധുക്കളുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
ശശിധരൻപിള്ളയുടെ മരണം ബന്ധുവായ യുവാവ് മർദിച്ചതുമൂലമാണെന്നും പ്രതികളായ യുവാവിനെയും ശശിധരൻപിള്ളയുടെ ചെറുമകനെയും കേസിൽ പിടികൂടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവിൽ പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് 21 പേർ ഒപ്പിട്ട പരാതി അഞ്ചാലുംമൂട് പൊലീസിൽ നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.