മാലിപ്പുറത്തെ യാര്‍ഡില്‍ അഗ്‌നിക്കിരയായ ഹൗസ്ബോട്ട്

ഹൗസ്ബോട്ട് കത്തിനശിച്ചു

വൈപ്പിന്‍: മാലിപ്പുറത്ത് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന ഹൗസ്ബോട്ട് അഗ്നിക്കിരയായി.വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും ബോട്ട് ഏറെക്കുറെ പൂര്‍ണമായും കത്തിപ്പോയി. എറണാകുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള 'മിനാരം' ബോട്ടാണ് കത്തിയത്. മാലിപ്പുറം കിഴക്കുള്ള യാർഡിലാണ് സംഭവം.

Tags:    
News Summary - houseboat was burnt down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.