ചാലിയാർ കരകവിഞ്ഞ്​ മാവൂർ കച്ചേരിക്കുന്നിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ​       (ചിത്രങ്ങൾ: ബൈജു ​കൊടുവള്ളി)

പുഴകൾ കരകവിഞ്ഞു; മാവൂരിൽ വീടുകൾ മുങ്ങി, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മാവൂർ: ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഏതാനും വീടുകൾ പകുതിയിലേറെ മുങ്ങി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മാവൂർ കച്ചേരിക്കുന്നിൽ അഞ്ച് വീടുകളിലാണ്​ വെള്ളം കയറിയത്​. ഒരു കുടുംബത്തെ മാവൂർ ജി.എം.യു.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറിപ്പാർപ്പിച്ചു. മറ്റ് നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.


ചാലിയാർ കരകവിഞ്ഞ്​ മാവൂർ കച്ചേരിക്കുന്നിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ​.

ജലനിരപ്പ് ഉയർന്നാൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാവൂരി​െൻറ വിവിധഭാഗങ്ങളിൽ കുടുംബങ്ങൾ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്.

മാവൂരിൽ പൈപ്പ്ലൈൻ റോഡ്, മണന്തലകടവ് റോഡ്, കൽപ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് - ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്പ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടയിൽ മാവൂരിൽ വെള്ളപ്പൊക്കവും ദുരിതം വിതക്കുകയാണ്. 

മാവൂർ തെങ്ങിലക്കടവിൽ വെള്ളം കയറിയ കട


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.