അപകടത്തിൽ തകർന്ന ബൈക്ക്

റേസിങ്ങ് ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു; ബൈക്കോടിച്ച യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് റേസിങ്ങ് ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശിനി സന്ധ്യ(55) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന അരവിന്ദ് എന്ന യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സന്ധ്യയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുവച്ചുതന്നെ സന്ധ്യ മരിച്ചു.

അപകടമുണ്ടായ ഭാഗങ്ങളിൽ ഞായറാഴ്ച ദിവസങ്ങളിൽ യുവാക്കൾ ബൈക്ക് റേസ് നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു. ഒരു വർഷം മുമ്പ് രണ്ട് യുവാക്കൾ ഇവിടെ ബൈക്ക് റേസിങ്ങിനിടെ മരിച്ചിരുന്നു. 

Tags:    
News Summary - housewife dies after being hit by racing bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.