രണ്ടര വയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കി വീട്ടമ്മ തൂങ്ങിമരിച്ചു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ചെർപ്പുളശ്ശേരി: രണ്ടര വയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൊട്ടടുത്ത് തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പൊലീസുദ്യോഗസ്ഥ​െൻറ സമയോചിതമായ ഇടപെടൽമൂലം കുഞ്ഞ്​ രക്ഷപ്പെട്ടു. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ്കുമാറി​െൻറ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. രക്ഷപ്പെടുത്തിയ കുഞ്ഞ്​ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

കുറ്റാനശ്ശേരിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 5.30ഓടെയാണ് സംഭവം. വീടി​െൻറ വാതിലുകളും ജനലുകളും അടച്ച നിലയിലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥൻ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. പ്രഥമ ശുശ്രൂഷക്ക്​ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിൽ ഇളയകുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രജോഷ്.

ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തി​െൻറ അച്ഛനമ്മമാർക്കുമൊപ്പമായിരുന്നു ജയന്തിയുടെ താമസം. മണ്ണാർക്കാട് പള്ളിക്കുറുപ്പിലാണ് ജയന്തിയുടെ വീട്​. പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ചൊവ്വാഴ്ച രാത്രി വൈകി ജയന്തിയുടെ സംസ്കാരം നടന്നു.

ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, മകൾ ജീവനൊടുക്കാനിടയായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ നാരായണൻ പൊലീസിൽ പരാതി നൽകി. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിനും കുട്ടിയെ കൊല്ലാൻ ശ്രമിച്ചതിനും പൊലീസ് രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തു.

Tags:    
News Summary - housewife hanged herself at cherpulassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.