വ്യാ​ജ​മ​ദ്യ വി​ല്‍പ​ന​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന് വീ​ട്ട​മ്മ​ക്ക്​ ഭീ​ഷ​ണി

മ​ല​പ്പു​റം: വ്യാ​ജ​മ​ദ്യം വി​ല്‍ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ട്ട​മ്മ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി കു​ട്ടു​വി​െൻറ പു​ര​ക്ക​ല്‍ സ​ഫ്‌​വ​ത്താ​ണ് താ​മ​സി​ക്കു​ന്ന ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ വ്യാ​ജ മ​ദ്യം വി​ല്‍പ​ന ന​ട​ത്തു​വെ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

തു​ട​ര്‍ന്ന് സം​ഘം ചേ​ര്‍ന്ന് ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന​ന്​ സ​ഫ്​​വ​ത്തും ഭ​ര്‍ത്താ​വ് ഖാ​ലി​ദും പ​റ​ഞ്ഞു. 

Tags:    
News Summary - Housewife threatened for filing complaint against sale of counterfeit liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.