കേരളത്തിൽ കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യകളിൽ വൻ വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യകളിൽ വൻ വർധനവ്. 2020ൽ 3575 പേരായിരുന്നു കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതെങ്കിൽ, 2021ൽ ഇത് 4552 ആയി വർധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെതാണ് കണക്കുകൾ.

2020ൽ കേരളത്തിൽ ആകെ 8500 പേരാണ് ആത്മഹത്യ ചെയ്തതെങ്കിൽ 2021ൽ ഇത് 9549 ആയി ഉയർന്നു. 2020ൽ സംസ്ഥാനത്തെ ആകെ ആത്മഹത്യകളുടെ 42.1 ശതമാനവും കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു. 2021ലാവട്ടെ 47.7 ശതമാനം ആത്മഹത്യയും കുടുംബപ്രശ്നങ്ങളെ തുടർന്നുള്ളതാണ്.

2020ൽ കേരളത്തിൽ അസുഖങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തത് 1933 പേരാണ്. 2021ൽ ഇത് 2006 ആയി ഉയർന്നതായും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

കോവിഡ് ആഘാതം സൃഷ്ടിച്ച 2020, 2021 വർഷങ്ങളിൽ രാജ്യത്തൊട്ടാകെ ആത്മഹത്യ നിരക്കിൽ വലിയ വർധനവാണ് കാണിക്കുന്നത്. 2020ൽ ആകെ 1,53,052 പേർ മരിച്ചപ്പോൾ, 2021ൽ 1,64,033 പേരാണ് ജീവനൊടുക്കിയത്. ആകെ ആത്മഹത്യയിൽ 2021ൽ മുൻവർഷത്തേക്കാൾ 7.17 ശതമാനം വർധനവാണുണ്ടായത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)  

Tags:    
News Summary - Huge increase in suicides due to family problems in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.