മനുഷ്യാവകാശ കമീഷൻ ചെയര്‍മാൻ രാഷ്​ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലത് -കോടിയേരി

തിരുവനന്തപുരം: മനുഷ്യാവകാശ കമീഷൻ ചെയർമാൻ രാജിവെച്ച്​ രാഷ്​ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക‌് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ കമീഷൻ ചെയർമാൻ രാഷ്​ട്രീയനേതാവിനെപ്പോലെ അഭിപ്രായം പറയാൻ പാടില്ലെന്ന‌് പാർട്ടിയുടെ നിലപാടാണ‌് ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസ‌് അംഗീകരിച്ചത‌്.

കോൺഗ്രസിനേപ്പോലെയോ, ആർ.എസ്.എസ‌ിനെപ്പോലെയോ ഉള്ള സംഘടനയല്ല സി.പി.എം. കൂട്ടായി ചർച്ച ചെയ‌്താണ‌് പാർട്ടി നയം തീരുമാനിക്കുന്നത‌്. മൂന്നാംമുറ പാടില്ലെന്നാണ‌് എൽ.ഡി.എഫ‌് സർക്കാറി​​​െൻറ നയം. കസ‌്റ്റഡിയിലെടുക്കുന്ന ആളിനെ പീഡിപ്പിക്കുന്നത‌് അംഗീകരിക്കാൻ കഴിയില്ല. അത്തരം ഉദ്യോഗസ്ഥർ സർവിസിലുണ്ടാകില്ല. ചെയർമാൻ സ്ഥാനം രാജി​െവച്ചശേഷം അദ്ദേഹം രാഷ്​​ട്രീയ പ്രവർത്തനം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു.


 

Tags:    
News Summary - Human Right Commission Chairman Kodiyeri-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.