തിരുവനന്തപുരം: ഇൗമാസം 30 ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി സുവോളജി അധ്യാപകരുടെ റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
ലിസ്റ്റിലുള്ള ഉദ്യോഗാർഥികളിൽ രണ്ട് ശതമാനം പേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. പി.എസ്.സി സെക്രട്ടറിക്കും ഹയർ സെക്കൻഡറി വിഭാഗം സെക്രട്ടറിക്കും ഡയറക്ടർക്കുമാണ് കമീഷൻ നിർേദശം നൽകിയിരിക്കുന്നത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട എല്ലാ ഒഴിവുകളും യഥാസമയം റിപ്പോർട്ട് ചെയ്യണമെന്നും നിലവിലെ റാങ്ക്ലിസ്റ്റ് പ്രകാരം നിയമനം നടത്തണമെന്നും കമീഷൻ പി.എസ്.സി സെക്രട്ടറിക്കും ഹയർ സെക്കൻഡറി ഡയറക്ടർക്കും നിർദേശം നൽകി.
കോഴിക്കോട് സ്വദേശിനി രമ്യ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സുവോളജി ലിസ്റ്റ് നിലവിലുള്ളപ്പോൾ രണ്ട് തവണ ബൈ ട്രാൻസ്ഫർ നിയമനം നടത്തി. നിലവിലെ റാങ്ക്ലിസ്റ്റിൽ നിന്ന് 1.9 ശതമാനം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് കമീഷൻ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.