ആശുപത്രിയിൽ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷ ജീവനക്കാർ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്​ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് കമീഷൻ ആവശ്യപ്പട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകനായ ജോസ് വൈ. ദാസും പരാതി നൽകി.

ചിറയിൻകീഴ് കീഴ്വിലം സ്വദേശി അരുൺദേവിനാണ് (28) മർദനമേറ്റത്. തർക്കത്തിനൊടുവിൽ അരുണിനെ പിടിച്ചുവലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് സുരക്ഷ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മിൽ പ്രശ്നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്.

Tags:    
News Summary - Human Rights Commission case in trivandrum medical college security personnel assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.