യുവതിയെ കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർ ഛർദി തുടപ്പിച്ചു; നടപടിക്ക് മനുഷ്യാവകാശ കമീഷൻ നിർദേശം

കോട്ടയം: ബസിൽ ഛർദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം. കോട്ടയം ആർ.ടി.ക്കാണ് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപഴ്സൻ കെ. ബൈജുനാഥ് നിർദേശം നൽകിയത്.

കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.

മേയ് 15ന് മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലെ ജീവനക്കാരിൽ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദിച്ചു. തുടർന്ന് ഡ്രൈവർ തുണി നൽകുകയും യുവതിയെ കൊണ്ട് ചർദി തുടപ്പിക്കുകയുമായിരുന്നു.

Tags:    
News Summary - Human Rights Commission has recommended action against the private bus staff who made the woman vomit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.