കണ്ണൂർ: ജില്ല ആശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന ജീവനക്കാരനെ ആറ് ഹൗസ് സർജന്മാർ ചേർന്ന് ദേഹോപദ്രവം ഏൽപിച്ചെന്ന പരാതിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ജോലി സംബന്ധമായി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകാവുന്നതാണെന്ന് പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമായ നടപടികൾ സ്വീകരിച്ചതിനാൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തീർപ്പാക്കി. 2021 ജൂൺ ഒമ്പതിനാണ് പരാതിക്ക് കാരണമായ സംഭവം. കേസിലെ പ്രതികളിൽ ഒരാളായ വനിത ഡോക്ടറെ പരാതിക്കാരൻ ശല്യം ചെയ്തെന്നുള്ള ഡോക്ടറുടെ പരാതിയിൽ പരാതിക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശുചീകരണത്തൊഴിലാളിയായ പരാതിക്കാരന്റെ കേസ് ഡോക്ടർമാർ അട്ടിമറിക്കും എന്ന സംശയമുള്ളതിനാലാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചതെന്ന് ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.