കൊച്ചി: കുടിയേറ്റവുമായി ബന്ധപ്പെട്ട ആസ്ട്രേലിയൻ നിയമങ്ങൾ തെറ്റിദ്ധരിപ്പിച്ച് മനുഷ്യക്കടത്തുകാർ നടത്തുന്നത് കൊടും ചൂഷണം. മത്സ്യബന്ധന തുറമുഖങ്ങൾവഴി വർഷങ്ങ ളായി നടക്കുന്ന മനുഷ്യക്കടത്തിന് ഇരകളായവർ നിരവധി. ആസ്ട്രേലിയൻ പൗരത്വം മോഹി ച്ച് എത്തിയവരെ തിരിച്ചയച്ച സംഭവങ്ങളും ഏറെ. കുടിയേറ്റ നിയമം കർശനമായതോടെ ആസ്ട ്രേലിയയിലേക്കെന്നുപറഞ്ഞ് കടത്തുന്നവരെ മറ്റ് രാജ്യങ്ങളിലെത്തിച്ച് കൈയൊഴിയ ുകയാണ് ചെയ്യുന്നത്.
മുനമ്പം വഴി ബോട്ടിൽ 42 അംഗ സംഘം പോയത് മനുഷ്യക്കടത്താണെന്ന റി പ്പോർട്ടുകൾക്ക് പിന്നാലെയാണ് ചൂഷണ കഥകളും പുറത്തുവന്നത്. അനധികൃത കുടിയേറ്റ ക്കാർക്ക് ആസ്ട്രേലിയയിൽ പൗരത്വവും തൊഴിലും ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് വലയിൽ വീഴ്ത്തുന്നത്. സ്വന്തം രാജ്യത്ത് സുരക്ഷിതജീവിതം സാധ്യമല്ലാത്തവരെയാണ് ആസ്ട്രേലിയ അഭയാർഥികളാക്കുക. അരക്ഷിതാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ചാണ് മനുഷ്യക്കടത്ത്. ഇതിന് വൻ തുക ഇൗടാക്കും.
ആസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രാലയത്തിൽ മൈഗ്രേഷൻ അൈഡ്വസസ് രജിസ്ട്രേഷൻ അതോറിറ്റി (മറ) പ്രവർത്തിക്കുന്നുണ്ട്. കുടിയേറ്റ നിയമങ്ങളിൽ പരിജ്ഞാനവും രജിസ്ട്രേഷനുമുള്ള മൂവായിരത്തോളം അഭിഭാഷകരെ വിവിധ രാജ്യങ്ങളിൽ നിയോഗിച്ചിട്ടുമുണ്ട്. രാജ്യത്തേക്ക് തൊഴിൽ തേടി എത്തുന്നവർ നടപടി പൂർത്തിയാക്കേണ്ടത് ഇവർ വഴിയാണ്. എന്നാൽ, അനധികൃതമായി ആസ്ട്രേലിയയിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് ഇൗ രംഗത്തെ കേരളത്തിലെ അംഗീകൃത ഏജൻസിയായ െഎവിസ് ആസ്ട്രേലിയ സ്ഥാപകൻ റഷീദ് ബക്കർ പറയുന്നു.
അഭയാർഥികളും ആസ്ട്രേലിയയും
അഭയാർഥികളെന്നുപറഞ്ഞ് വരുന്നവരെയെല്ലാം സ്വീകരിച്ച് പൗരത്വം നൽകുന്ന രാജ്യമല്ല ആസ്ട്രേലിയ. സ്ഥിര താമസത്തിന് വിസ കിട്ടാൻ സങ്കീർണ നടപടികളുണ്ട്. അരക്ഷിതാവസ്ഥയുള രാജ്യക്കാർക്ക് അവസാന കേന്ദ്രമെന്ന നിലയിൽ ആസ്ട്രേലിയയിലേക്ക് പോകാം. ലേബർ പാർട്ടി സർക്കാറിെൻറ കാലത്ത് ഇവർക്ക് സൗകര്യങ്ങൾ ലഭിച്ചിരുന്നു. അന്ന് ഇങ്ങനെയെത്തുന്നവരെ ആദ്യം ക്യാമ്പുകളിൽ താമസിപ്പിക്കും. ഭക്ഷണമടക്കം നൽകും.
അടിസ്ഥാന ചെലവുകൾക്ക് പ്രതിമാസം 600 ആസ്ട്രേലിയൻ ഡോളർ നൽകും. ഇൗ ഘട്ടത്തിൽ തൊഴിൽ ചെയ്യണ്ട. താൽപര്യമുണ്ടെങ്കിൽ സേവനം നടത്താം. ഇതിനിടെ, അഭയാർഥികെളക്കുറിച്ചും മാതൃരാജ്യത്തെക്കുറിച്ചും അഭിഭാഷകർ വഴി പഠിക്കും. അരക്ഷിതാവസ്ഥയില്ലെന്നോ അനധികൃത കുടിയേറ്റമാണെന്നോ തെളിഞ്ഞാൽ തിരിച്ചയക്കും. അഭയം അനിവാര്യമായവർക്കുമാത്രം പെർമിറ്റ് നൽകും. നാലുവർഷ ശേഷമാണ് പൗരത്വം ലഭിക്കുക.
എന്നാൽ, മൂന്നുവർഷം മുമ്പ് ലിബറൽ ഗവൺമെൻറ് വന്നതോടെ സ്ഥിതി മാറി. ഇപ്പോൾ ബോട്ടുകളിലെത്തുന്നവരെ സമീപത്തെ ദ്വീപ് രാഷ്ട്രങ്ങളിലെ തുറന്ന അഭയാർഥി ക്യാമ്പുകളിലാണ് പാർപ്പിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാലോ അഞ്ചോ വർഷമെടുക്കും. അഭയാർഥികളാണെന്ന് ബോധ്യപ്പെട്ടാൽതന്നെ ആസ്ട്രേലിയയുമായി ധാരണയുണ്ടാക്കിയ മറ്റ് രാജ്യങ്ങളിലാണ് താമസിപ്പിക്കുക. ഇത്തരം രാജ്യങ്ങളിലാകെട്ട, ജീവിതം പരിതാപകരമാണ്. അതിനാൽ മൂന്നുവർഷത്തിനിടെ ബോട്ടുമാർഗം ആസ്ട്രേലിയയിൽ അഭയാർഥികളൊന്നും എത്തിയിട്ടില്ല.
വർഷങ്ങളോളം കടുത്ത യാതനകളിലൂടെ കടന്നുപോേകണ്ടതിനാൽ കടമ്പകൾ കടന്ന് പൗരത്വം ലഭിക്കുന്നവർക്കു പോലും സുഖജീവിതം സാധ്യമാവാത്ത അവസ്ഥയാണെന്ന് ആസ്ട്രേലിയയിൽ മനശ്ശാസ്ത്രജ്ഞനായ കോട്ടയം സ്വദേശി േജാസഫ് മാത്യു ‘മാധ്യമ’ത്തോടു പറഞ്ഞു. ക്യാമ്പുകളിലെ ഏകാന്ത ജീവിതവും മാനസിക സംഘർഷങ്ങളും മൂലം ഒേട്ടറെ പേർ ചികിത്സ തേടി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥി ജീവിതശേഷം സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നവർ തുടർന്ന് കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കുന്ന പണമെല്ലാം കുടുംബത്തെ കൂട്ടാനുള്ള നിയമനടപടികൾക്ക് ചെലവഴിച്ച് നിരാശരാവുന്ന സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.