തിരുവനന്തപുരം: ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ നൂറാം വാർഷികത്തിൽ ആ വഴിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവിന് ചൊവ്വാഴ്ച 97ാം പിറന്നാൾ. രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചതിെൻറ നൂറാം പിറന്നാൾ സി.പി.എം ആഘോഷിക്കുേമ്പാൾ അതിൽ 80 വർഷവും കൂടെ നടന്ന ഒരേയൊരാൾ മാത്രമാണ് ഇന്നുള്ളത് -വി.എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. കോവിഡ് മഹാമാരി മൂലം ഇത്തവണ വീട്ടുകാർക്കൊപ്പം ലളിതമായാകും പിറന്നാൾ ആഘോഷം.
കുറച്ചുനാൾ മുമ്പുണ്ടായ അസുഖത്തെതുടർന്ന് വിശ്രമത്തിലാണ് വി.എസ്. ഭാര്യ വസുമതി, മകൻ അരുൺകുമാർ, മകൾ ആശ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിക്കും. പതിവുപോലെ പായസവും. 1923 ഒക്ടോബർ 20ന് ജനിച്ച വി.എസ് 1940 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്.
സഹനത്തിെൻറയും പോരാട്ടത്തിെൻറയും ഒമ്പതര പതിറ്റാണ്ടാണ് വി.എസ് ഇൗ പ്രസ്ഥാനത്തിനൊപ്പം പിന്നിട്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപവത്കരണ തീയതിയെ ചൊല്ലി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും തർക്കിക്കുേമ്പാൾ 1964ൽ സി.പി.െഎ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപവത്കരിക്കുന്നതിൽ പങ്കാളിയായ 32 പേരിൽ ശേഷിക്കുന്ന വി.എസിേൻറത് ആകുമായിരുന്നു പൊതു ജീവിതത്തിൽ സജീവമായിരുെന്നങ്കിൽ അതിലെ ഉറച്ച ശബ്ദങ്ങളിലൊന്ന്.
80 വർഷം കമ്യൂണിസ്റ്റ് പാർട്ടി അംഗത്വമുള്ള മറ്റൊരു നേതാവ് ഇന്ത്യയിലുണ്ടാകില്ല. 23 വർഷം പി.ബി അംഗമായിരുന്ന അദ്ദേഹം ഇപ്പോഴും കേന്ദ്ര കമ്മിറ്റിയിലുണ്ട്. 1980 മുതൽ '92 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 1957ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാനസമിതി അംഗമായിരുന്ന ഒമ്പത് പേരിൽ ഒരാൾകൂടിയാണ് അദ്ദേഹം. 14 വർഷം പ്രതിപക്ഷ നേതാവ്, ഇടതുമുന്നണി കൺവീനർ, അഞ്ചുവർഷം മുഖ്യമന്ത്രി. അങ്ങനെ പോകുന്നു തലനരച്ച കമ്യൂണിസ്റ്റ് യുവത്വത്തിെൻറ പോരാട്ടവീഥി. ഇപ്പോൾ ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.